ഒരുതരം പഴയ നാണയം. തിരുവിതാംകൂര്‍ രാജഭരണകാലത്ത് നാലു ‘ചക്രം’ വിലയുള്ളതാണ് ഒരു ‘പണം’. ‘പണ’മെന്ന പേരില്‍ ചെറിയ വെള്ളിനാണയവും (വെള്ളിപ്പണം) സ്വര്‍ണ്ണനാണയ (സ്വര്‍ണപ്പണം) വും ഉണ്ടായിരുന്നു. ചില പഴയ തറവാടുകളില്‍ വിഷുവിന് കണികാണുവാന്‍ ഇത്തരം ‘പണ’ങ്ങള്‍ ഉപയോഗിക്കാറുണ്ട്. മലബാര്‍ പ്രദേശത്ത് ഒരു ‘പണം’ എന്ന് പറഞ്ഞുവന്നത് ഒരു രൂപയുടെ അഞ്ചിലൊരു ഭാഗത്തിനാണ്. അവകാശങ്ങളും മറ്റു കൊടുത്തുവന്നിരുന്നത് ‘പണ’ക്കണക്കിലായിരുന്നു.