പാനമട്ട്
ഒരു ഭാഷാഗാനരീതി. പാന എന്ന അനുഷ്ഠാനവുമായി ഇതിന് ഇപ്പോള്‍ പ്രത്യക്ഷബന്ധമൊന്നും കാണുന്നില്ല. പാനയ്ക്കു പാടിയിരുന്ന ചില അനുഷ്ഠാനപ്പാട്ടുകളുടെ രീതി പില്ക്കാലത്തുണ്ടായ പാനപ്പാട്ടുകള്ക്ക് മാര്ഗദര്ശമായിത്തീര്ന്നിരിക്കും. വൃത്തമഞ്ജരിക്കാരന് ഈ കീര്ത്തനരീതിക്ക് ദ്രുതകാകളി എന്ന് പേരു കല്പിച്ച് ലക്ഷണനിര്‍ണയം ചെയ്തിട്ടുണ്ടെങ്കിലും അത് ഈ ഗാനത്തിന്റെ ചൊല്വടിവിന് ഇണങ്ങുന്നതല്ല. ആദിഖണ്ഡഗതിയിലാണ് പാനപ്പാട്ടുകള്‍ ആലാപനം ചെയ്യുന്നത്.
Leave a Reply