പറ
നെല്ലും മറ്റും അളക്കുവാന്‍ ഉപയോഗിക്കുന്ന അളവുപാത്രം. പ്ളാവ് തുടങ്ങിയ മരം കുഴിച്ചുണ്ടാക്കുന്നതാണ് പറ. പറയില്‍ ധാന്യം നിറച്ച് ഒരു ഉരുണ്ട വടി കൊണ്ട് വടിക്കുകയാണ് അളക്കുന്ന രീതി. പറയുടെ വലിപ്പത്തിന് പ്രദേശിക ഭേദമുണ്ട്. പത്തിടങ്ങഴിയാണ് ഒരു പറ. എന്നാല്‍ വടക്കേ മലബാറില്‍ പത്തുസേര്‍ കൊള്ളുന്ന അളവുപാത്രമാണ് പറ.
വാരം എത്രയെന്ന് പറക്കണക്കിലാണ് പറഞ്ഞിരുന്നത്. അത് അളക്കുന്ന പറയ്ക്ക് പാട്ടപ്പറ എന്നും പറയും. കൃഷിസ്ഥലത്തെപ്പറ്റി പറയുമ്പോഴും ‘….പറക്കണ്ടം’ എന്നു പറയും. പാലക്കാടന്‍ പറ, വളപട്ടണം പറ എന്നിങ്ങനെ സ്ഥലപ്പേര് ചേര്‍ത്ത് അളവുപാത്രത്തെ വ്യവഹരിക്കുന്ന പതിവുമുണ്ടായിരുന്നു. വളപട്ടണം പറവലുപ്പം കൂടിയതാണ്. പാലക്കാടന്‍ പറ ചെറുതാണ്.
Leave a Reply