ഒരു മംഗളാചരണം പറയില്‍ നെല്ലും ഇടങ്ങഴിയില്‍ അരിയും നിറച്ചുവയ്ക്കും. വിവാഹാദി മംഗളകര്‍മങ്ങള്‍ക്കാണിത് പതിവ്.

ദക്ഷിണകേരളത്തിലെ നായന്മാര്‍ക്കിടയില്‍ ശവം ദഹിപ്പിക്കുവാന്‍ കൊണ്ടുപോകുന്നതിന് മുന്‍പ് പറനിറയ്ക്കുന്ന ചടങ്ങുണ്ട്. മൂന്നുപറകളില്‍ നെല്ലും ഒരിടങ്ങഴിയില്‍ അരിയും നിറച്ച് ശവത്തിനടുത്തുവെക്കും. ആ സന്ദര്‍ഭത്തില്‍ കുടുംബക്കാരെല്ലാം അവിടെ ഉണ്ടായിരിക്കണമെന്നുണ്ട്.