പാട്ടാളികള്‍
ചക്കാലനായന്മാരില് ഒരുവിഭാഗം കാസര്‍കോട് ജില്ലയില്‍ ചന്ദ്രഗിരിപ്പുഴയ്ക്കു വടക്കുള്ള വാണിയരെ പാട്ടാളികള്‍ എന്നാണ് വിളിക്കുക. കൊപ്രയാട്ടുവാന് ചക്കിനു ബന്ധിച്ച കാളകളെ തെളിച്ചുകൊണ്ട് പാട്ടുപാടുന്നതുകൊണ്ടാണ് ഈ ജാതി സംജ്ഞ ഉണ്ടായതെന്നു കരുതപ്പെടുന്നു. ഇവര്‍ ഏഴു ‘ഇല്ല’ക്കാരാണ്. തേങ്ങ, എള്ള്, എന്നിവ ചക്കിലാട്ടി എണ്ണ ഉല്‍പ്പാദിപ്പിക്കുകയും അത് വില്‍ക്കുകയുമാണ് അവരുടെ പാരമ്പര്യത്തൊഴില്‍. പാട്ടാളികള്ക്കും വാണിയരെപ്പോലെ മുച്ചിലോട്ടു കാവുണ്ട്. കുമ്പള പെരുന്തണ മുച്ചിലോടാണ് പാട്ടാളികള്ക്ക് അവകാശപ്പെട്ടത്. ഇവരുടെ സാമൂഹിക ജീവിതത്തില്‍ കാണുന്ന ഒരു സവിശേഷത സമൂഹവിവാഹമാണ്. പാട്ടാളികളെ ഗണിയന്മാര് എന്നും പറയും.
Leave a Reply