പൂരക്കളിയിലെ അതിപ്രധാനമായ രംഗമാണ് പൂരമാല പാടിക്കൊണ്ടുള്ള കളികള്‍. കാമദഹനത്തിനുശേഷം ദേവന്മാരും അപ്‌സരസ്‌സുകളും മറ്റും മഹാവിഷ്ണുവിനെ ശരണം പ്രാപിക്കുകയും ചൈത്രമാസത്തിലെ കാര്‍ത്തികതൊട്ട് പൂരംവരെയുള്ള നാളുകളില്‍ കന്യകമാര്‍ വ്രതനിഷ്ഠയോടെ പുഷ്പങ്ങള്‍ കൊണ്ട് മദനരൂപമുണ്ടാക്കി പൂജിച്ചാല്‍ കാമവികാരം കിളിര്‍ക്കുമെന്ന് മഹാവിഷ്ണു അരുളിച്ചെയ്യുകയും ചെയ്തു.