പുംസവനം ഗര്‍ഭിണികളെ പുരസ്‌കാരിച്ച് ഏഴാം മാസത്തിലോ ഒമ്പതാം മാസത്തിലോ നടത്താറുള്ള സംസ്‌കാരകര്‍മ്മം. ഗര്‍ഭിണികളെ കോടിവസ്ത്രം ഉടുപ്പിക്കുന്ന ചടങ്ങും ചിലര്‍ക്കിടയില്‍ പതിവുണ്ട്. മധുരപലഹാരമുണ്ടാക്കിക്കൊടുക്കും. ബന്ധുമിത്രാദികളെ ക്ഷണിച്ചുവരുത്തും. ചുങ്ങനോടനുബന്ധിച്ച് കെന്ത്രോന്‍പാട്ട്, കന്നല്‍ക്കൂത്ത് തുടങ്ങിയ മാന്ത്രിക ബലികര്‍മ്മങ്ങള്‍ കഴിപ്പിക്കുന്ന പതിവും ഉണ്ടായിരുന്നു.