താമസപൂജ. മാത്സ്യമാംസാദികള്‍ ഉപയോഗിച്ചു കൊണ്ടുള്ള പൂജ. ഭദ്രകാളി, കുറത്തി, ചീറുമ്പ തുടങ്ങിയ സ്ത്രീദേവതകള്‍ക്കെന്ന പോലെ പൊട്ടന്‍, ഗുളികന്‍, കുട്ടിച്ചാത്തന്‍, കണ്ഠാകര്‍ണന്‍ തുടങ്ങിയ പുരുഷദേവതന്മാര്‍ക്കും താമസ പൂജ ഇഷ്ടമാണ്. മലയന്‍, കണിയാന്‍ യോഗി, തീയന്‍, ആശാരി, വേലന്‍, പാണന്‍ തുടങ്ങിയവരെല്ലാം ശാക്തേയപൂജ നടത്തുന്നവരാണ്. ഇവരെക്കൊണ്ട് മറ്റു പല സമുദായക്കാരും ഭവനങ്ങളില്‍ പൂജ കഴിപ്പിക്കും. തിരുവര്‍ക്കാട്ട്ക്കാവ്, മന്നമ്പുറത്തുക്കാവ്, മാമാനംകുന്ന്, കളരിവാതുക്കല്‍ തുടങ്ങിയ ശാക്തേയക്കാവുകളില്‍ പിടാരന്മാര്‍ കഴിക്കുന്ന പൂജ ശക്തിപൂജയ്ക്ക് തെളിവാണ്.