ആറാംവയസ്‌സില്‍ ബാലകരെ ബാധിക്കുന്ന ദേവത. പനി, കൈ കാല്‍ തളര്‍ച്ച, ഉറക്കത്തില്‍ ഭയം, തലയില്‍പുണ്ണ് എന്നിവയാണ് ഈ ദേവത ബാധിച്ചാലുള്ള ലക്ഷണങ്ങള്‍. വെള്ളരി, താംബുലം, ഇളനീര്‍, തേങ്ങ, കരിമ്പ്, ശര്‍ക്കര, മുല്ലപ്പൂവ് എന്നിവ വച്ച്, കോത്തിരിതറച്ച് തിരിയും പന്തവും ഉഴിയുകയും ഹവിസ്‌സ് ബലിനല്‍കുകയും പായസം നിവേദിക്കുകയാണ് ഈ പീഡയ്ക്കുള്ള മാന്ത്രിക കര്‍മം.