ക്ഷേത്രങ്ങളില്‍ നടത്താറുള്ള കൊട്ടിപ്പാടിസേവ. സോപാനത്തിന്റെ സമീപം നിന്നുകൊണ്ടാണ് അത് നടത്തുന്നത്. അഷ്ടപദിഗീതങ്ങളാണ് സോപാനസംഗീതമായി പാടാറുള്ളത്. സ്വാതിതിരുനാളിന്റെ കീര്‍ത്തനങ്ങളും മറ്റും ചിലര്‍ പാടാറുണ്ട്. സോപാനസംഗീതരീതി കൃഷ്ണനാട്ടത്തിലും കഥകളിയിലും പ്രയോഗിച്ചുവന്നു. കഥകളി സംഗീതത്തിന്റെ ശൈലി ഇപ്പോള്‍ മാറിയിട്ടുണ്ട്.