വലുപ്പം കൂടിയ ഒരുതരം ചര്‍മവാദ്യം. പ്‌ളാവുകൊണ്ടുള്ളതായിരിക്കും തകിലിന്റെ കുറ്റി. അതിന് വണ്ണം കൂടുതല്‍ വേണം. ഉയരം കുറവാണ്. കാളത്തോലോ മാന്‍തോലോ കൊണ്ടാണ് കുറ്റി പൊതിയുക. വരിയുവാന്‍ മുണ്ടനാരോ ചണനാരോ പിരിച്ച കയറായിരിക്കും.പാട്ടിനോടനുബന്ധപ്പെട്ടോ, അതല്ലാതെയോ തകിലുപയോഗിക്കും. നാഗസ്വരക്കച്ചേരിയില്‍ തകിലാണു ചര്‍മവാദ്യം.