വലിയ ഭഗവതി, കടമ്പേരി ഭഗവതി, ക്ഷേത്രപാലന്‍ തുടങ്ങിയ തെയ്യം–തിറകള്‍ക്ക് തലയില്‍ ധരിക്കുന്ന നീളമുള്ള വലിയ മുടി. കവുങ്ങ്, മുള, പട്ട് എന്നിവ കൊണ്ടാണ് തിരുമുടി ഉണ്ടാക്കുന്നത്. കടമ്പേരി ഭഗവതിയുടെ മുടിക്ക് നൂറ്റൊന്ന് കവുങ്ങുകള്‍ വേണം. ഇത്ര ഭാരമേറിയ തിരുമുടികള്‍ കത്രികപ്പൂട്ടിട്ട് മറ്റുള്ളവര്‍ താങ്ങിനിറുത്തും.