പ്രാചീനകേരളത്തിലെ നാലു ബ്രാഹ്മണ കഴകങ്ങളുടെ രക്ഷാപുരുഷനായ തളിയാതിരിയുടെ സ്ഥാനപ്പേര്. കേരളോല്‍പ്പത്തിയില്‍ വാള്‍നമ്പിയെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. പരശുരാമനില്‍നിന്ന് വാള്‍ വാങ്ങി സ്ഥാനമേറ്റ ബ്രാഹ്മണരായിരുന്നു ഇവര്‍. നമ്പിടിമാരാണിവരെന്നു പറയപ്പെടുന്നു.