വാളും പരിചയുമെടുത്തുകൊണ്ടുള്ള പയറ്റ്. ഈ ആയുധങ്ങള്‍ പ്രത്യേകരീതിയില്‍ ശരീരത്തേടുചേര്‍ത്തു വീശിക്കൊണ്ടു ചെയ്യുന്ന വ്യായാമമാണ് വാള്‍ വലി. യുദ്ധമുറയായും അലങ്കാരക്കൈയായും വാള്‍വലിക്ക് പ്രയോഗസാധ്യതയുണ്ട്. ചില തെയ്യങ്ങള്‍ക്ക് ഇത്തരം പയറ്റ് പതിവുള്ളതാണ്. വാളും പരിചയും ഉപയോഗിച്ചുകൊണ്ടുള്ള അഭ്യാസത്തിനുമുമ്പായി പൊന്തിയും പരിചയുമെടുത്തുകൊണ്ട് പയറ്റുമുറ പരിശീലിക്കുന്ന പതിവുമുണ്ട്.