വാസ്തുവിന്റെ അവയവങ്ങളിലിക്കുന്ന ദേവതകളെ തൃപ്തിപ്പെടുത്തുന്ന പൂജയും ബലികര്‍മവും. ഭവനം പണിത് പൂര്‍ത്തിയായാല്‍ അവിടെ താമസം തുടങ്ങുന്നതിനുമുമ്പ് വാസ്തുബലി നടത്തണമെന്നുണ്ട്. ബ്രാഹ്മണരാണ് വാസ്തുബലികര്‍മം നടത്താറ് പതിവ്. വാസ്തുബലിക്ക് വര്‍ണപ്പൊടികള്‍കൊണ്ട് വാസ്തുപത്മം കുറിക്കും.