കൊച്ചുകുട്ടികളുടെ വിനോദം. മച്ചിങ്ങയും മറ്റുംകൊണ്ട് അടുപ്പുണ്ടാക്കി ചിരട്ടകള്‍ പാത്രങ്ങളാക്കി, പൂഴിയും മറ്റുംകൊണ്ട് ചോറും, ഇലകള്‍, പൂക്കള്‍ എന്നിവ കറിയുമാക്കി കുട്ടികള്‍ കളിക്കാറുണ്ട്. ഇത്തരം ബാലക്രീഡകള്‍ എല്ലായിടത്തും കാണാം. ഉത്തരകേരളത്തില്‍ അവയ്ക്ക് ‘വെച്ചുംകളി’ എന്ന് പേര്‍ പറയും. വടക്കന്‍പാട്ടുകളിലും മറ്റും ഇത്തരം വിനോദങ്ങളുടെ പരാമര്‍ശമുണ്ട്.