വിവാഹത്തോടനുബന്ധിച്ചുള്ള ഒരു ചടങ്ങ്. വെറ്റില, അടയ്ക്ക, പുകയില എന്നിവ കെട്ടാക്കി വധൂഗ്രഹത്തില്‍ കൊണ്ടുപോകണം. പാട്ടുകഥകളില്‍, ജാരസംഗമത്തിനു പുറപ്പെടുന്ന വീരന്മാര്‍ പോലും വെറ്റിലക്കെട്ടു കൊണ്ടുപോകുന്നതിനായി വര്‍ണിച്ചുകാണാം. വടക്കേമലബാറില്‍, വധു വരന്റെ വീട്ടില്‍ വെറ്റിലക്കെട്ടുമായാണ് വരിക.

മുസ്‌ളിം കല്യാണത്തിന് തലേദിവസം വെറ്റിലക്കെട്ട് ചടങ്ങുണ്ട്. സ്ത്രീകള്‍ വെറ്റില ചെറുകെട്ടുകളാക്കും. വരന്റെ ഭവനത്തിലും വെറ്റില കെട്ടാക്കിവയ്ക്കും.