കച്ചകെട്ട്
പയറ്റുവിദ്യക്കാരും അഭ്യാസികളും കലാപ്രകടനം ചെയ്യുന്നവരും മറ്റും ശരീരലാഘവം വരുത്തുന്നതിനുവേണ്ടി ചെയ്യുന്ന ഒരു സമ്പ്രദായം. ‘കച്ച’ എന്നതിന് ‘കട്ടിത്തുണി’ എന്നാണര്‍ത്ഥം. വീതികുറഞ്ഞതും വളരെ നീളമുള്ളതുമായ ഒരുതരം പരുക്കന്‍ തുണിയാണ് കച്ചകെട്ടുവാന്‍ ഉപയോഗിക്കുന്നത്. എട്ടുമുഴം മുതല്‍ പതിമ്മൂന്ന് മുഴംവരെ നീളവും ഒരു ചാണ് വീതിയുമുണ്ട്. ഒരു പ്രത്യേക രീതിയില്‍ അത് ചുരുട്ടി ചുറ്റുകയാണ് ചെയ്യുക. അരയ്ക്കു ഒതുക്കവും മുറുക്കവും കിട്ടുവാനാണ് കച്ച കെട്ടുന്നത്. ‘കച്ചകെട്ടുക’യെന്നത് കളരിസംസ്കാരവുമായി ബന്ധപ്പെട്ടതാണ്.
Leave a Reply