കങ്ങാണി
ആദ്യമായി കതിര്‍ക്കറ്റ കാഴ്ചവയ്ക്കല്. മുഹൂര്‍ത്തം നോക്കിയാണ് കൊയ്ത്ത് ആരംഭിക്കുക. കുളിച്ച് അലക്കിയ വസ്ത്രം ധരിച്ച്, നിലവിളക്കുമായി വയലില്‍ച്ചെന്ന് ‘പൊലി’ വിളിച്ചുകൊണ്ടാണ് വിളവെടുപ്പ് ആരംഭിക്കുന്നത്. ആദ്യമായി കൊയ്ത്തിനിറങ്ങുമ്പോള് അരിവാളോടൊപ്പം കാഞ്ഞിരത്തിന്റെ ഇലകളും കൂട്ടിപ്പിടിക്കും. ആദ്യം അരിഞ്ഞെടുത്ത നെല്‍ക്കറ്റ ദീപത്തിനുമുന്നില്‍ വച്ച് പൊലിക്കും. അത് ‘പൊലിക്കറ്റ’ യാണ്. പിന്നെ, കളത്തില്‍ പൊലിക്കും. ഒടുവില്‍ പൊലിക്കറ്റ പടിഞ്ഞാറ്റയില്‍ കൊണ്ടുവയ്ക്കും.
Leave a Reply