മോക്ഷപ്പലക
മോക്ഷപ്പകിട’ എന്ന ഒരു ആധ്യാത്മിക വിനോദത്തെപ്പറ്റി മുകളില്‍ സൂചിപ്പിച്ചു. ചില പഴയ തറവാടുകളില്‍ ആ കളിക്ക് കരുക്കള്‍ നിരത്തുവാനുള്ള പലക കാണാം. നൂറ്റെട്ട് കള്ളികളുള്ള കളിക്കളം രേഖപ്പെടുത്തിയ ആ പലകയെ ‘മോക്ഷപ്പലക’ എന്നാണ് പറയുക. എട്ട് കവടികള്കൊണ്ടാണ് കളിക്കുക. മലര്‍ന്നുവീണ കവടിയാണ് എണ്ണുക പതിവ്. പുണ്യപാപങ്ങളുടെ ഫലം അറിയുവാനുള്ള ഈ കളിയില്‍ പതനമാണ് സംഭവിക്കുന്നതെങ്കില്‍ കുളിച്ച് ദുര്ഗാനാമം ജപിക്കണമെന്നാണ് വിധി.
Leave a Reply