സഞ്ചയനം
അസ്ഥിസഞ്ചയനം. അഗ്നിസംസ്കാരം ചെയ്താല്‍ നാലാംദിവസം ചെയ്യേണ്ട കര്‍മ്മം. അഞ്ചാം ദിവസവും, വെള്ളിയാഴ്ചയും, പിണ്ഡകര്ത്താവിന്റെയോ പ്രേതത്തിന്റെയോ പിറന്നാള്‍ ദിവസവും ഈ ശ്മശാനകര്മം ചെയ്യരുത്. അസ്ഥികള്‍ കൊടിലുകൊണ്ട് പെറുക്കിയെടുത്ത് പച്ചക്കലത്തിലിട്ട് പാലുള്ള വൃക്ഷത്തിന്റെ ചുവട്ടില്‍ കുഴിച്ചിടും. വെള്ളത്തില്‍ ഒഴുക്കുന്നവരുമുണ്ട്. ശ്മശാനത്തില്‍ വാഴ, തെങ്ങ് എന്നിവ നടുകയും നവധാന്യങ്ങള്‍ വിതയ്ക്കുകയും ചെയ്യാറുണ്ട്.
Leave a Reply