ശനിയാട്ട്
ശനിദോഷം തീര്‍ക്കുവാന്‍ വേണ്ടി പാക്കനാര്‍ തറവാട്ടുകാര് നടത്തുന്ന അനുഷ്ഠാനകര്‍മം. മുമ്മൂന്നു വര്‍ഷം കൂടുമ്പോള്‍ ശനിയാട്ട് നടത്തണം. രാത്രിയിലാണ് ഇത് നടത്തുക. ശനി, കാലന്, മണി തുടങ്ങിയവരെ കെട്ടി ആട്ടം നടത്തും. ശനിയാട്ടിന് കളം കുറിക്കാറുണ്ട്. കുരുതിതര്‍പ്പണവും വേണം. പാട്ടുകള്‍ പാടുന്ന പതിവുണ്ട്. ശനിയൊഴിപ്പിച്ച് തേവാരമെന്ന കര്‍മവും കനല്ച്ചാട്ടവും നടത്തും.
Leave a Reply