സൂത്രക്രീഡ
നൂല്‍കൊണ്ടുള്ള കളികള്‍. രണ്ടു കുഴലുകളില്‍ ചരടുകളിട്ട് അവയെ അടുപ്പിച്ച് ഒന്നില്‍ നിന്ന് ചരടുവലിക്കുമ്പോള്‍ മറ്റേതിലുള്ള ചരട് വലിക്കുന്നതായും, വലിയാതെയായും മുറിച്ചും മുറിക്കാതെയും മറ്റും കൈവിരല്‍ വെച്ച് നടത്തുന്ന വിനോദം. നീളമുള്ളൊരു ചരടിന്റെ രണ്ടറ്റവും ഓരോ കുഴലുകള്‍ക്കുള്ളില്‍ കെട്ടി, വലിച്ചുപിടിച്ച് ഫോണിലെന്നതുപോലെ സംസാരിക്കുന്ന വിനോദം കുട്ടികള്‍ക്കിടയില്‍ കാണാം. ചരടുകുത്തിതളി, ചരടുപിന്നികളി, തുടങ്ങിയവയും ഒരുതരം സൂത്രക്രീഡകളാണ്. ചെപ്പടി വിദ്യക്കാര്‍ ചരടുകൊണ്ട് പല വിദ്യകളും പ്രദര്‍ശിപ്പിക്കാറുണ്ട്.
Leave a Reply