സോപാനം
ശ്രീകോവിലിന്റെ പ്രധാനവാതിലിന്റെ ഉമ്മറപ്പടിയുടെ കീഴെ മുതല്‍ തറവരെയുള്ള കല്‍പ്പടവുകള്‍. സോപാനത്തിന് ഇരുപുറവും വയ്ക്കുന്ന കല്ലുകളെ കൈവരിക്കല്ല് എന്ന് പറയും. കട്ടിളക്കാലുകളുടെ മുന്‍ഭാഗത്തു നിന്ന് പുറപ്പെടുന്ന പിളര്‍ന്ന വായോടുകൂടിയ, മകരമുഖങ്ങളില് നിന്ന് പുറപ്പെടുന്ന ലതകളോടു കൂടിയതായിരിക്കും കൈവരിക്കല്ലിലെ അലങ്കാരപ്പണി. കൈവരിക്കുപുറത്ത് അര്‍ധചന്ദ്രാകൃതിയില്‍ ദ്വാരതോരണമോ, ലക്ഷ്മീദേവിയുടെ പ്രതിമയോ ചെയ്യാം. സോപാനം പ്രായേണ കരിങ്കല്ലു കൊണ്ടുള്ളതായിരിക്കും.
Leave a Reply