ഡോ.ബി.ആര്‍. അംബദ്കര്‍ സ്മരണയ്ക്കായി പട്ടികവിഭാഗ ക്ഷേമവകുപ്പ് ഏര്‍പ്പെടുത്തിയ മാധ്യമപുരസ്‌കാരം റെജി ജോസഫിനും സോഫിയ ബിന്ദിനും. 30000 രൂപയാണ് പുരസ്‌കാരം. റെജി ജോസഫ് ദീപിക ലേഖകനും സോഫിയ ബിന്ദി മീഡിയ വണ്‍ ടി.വിയിലുമാണ്. ശ്രവ്യമാധ്യമ വിഭാഗത്തിന് മാറ്റൊലി കമ്യൂണിറ്റി റേഡിയോയിലെ പി. ദീപ്തി അര്‍ഹയായി. 15,000 രൂപയാണ് പുരസ്‌കാരം.