പാര്‍ലമെന്റിലെ പത്രപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ ടി.വി.ആര്‍. ഷേണായ് എക്‌സലന്‍സ് പുരസ്‌കാരം ഹിന്ദുസ്ഥാന്‍ ടൈംസ് പൊളിറ്റിക്കല്‍ എഡിറ്റര്‍ വിനോദ് ശര്‍മയ്ക്ക്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാരം നാളെ വൈകുന്നേരം ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഡല്‍ഹിയില്‍ വിതരണം ചെയ്യുമെന്നു വിദ്യാധനം ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ.വി. തോമസും ജൂറി ചെയര്‍മാന്‍ ഓംചേരി എന്‍.എന്‍. പിള്ളയും അറിയിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായിരുന്ന ടി.വി.ആര്‍. ഷേണായിയുടെ പേരില്‍ പ്രഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.