ഏത് ഭാഷയിലായാലും സംഗീതം എന്ന് പറഞ്ഞാല്‍ എപ്പോഴും മധുരമുള്ളതാണ്. ജൂണ്‍ ഇരുപത്തിയൊന്ന് ലോകം മുഴുവന്‍ സംഗീത ദിനമായാണ് ആചരിക്കുന്നത്. വേള്‍ഡ് മ്യൂസിക് ഡേ’ യുടെ ആരംഭം ഫ്രാന്‍സില്‍ നിന്നാണ്. ‘സംഗീതത്തിലൂടെ ലോകസമാധാനം’ എന്നതാണ് അന്തര്‍ദേശീയ സംഗീത ദിനത്തിന്റെ ആദര്‍ശസൂക്തം. 1982 ല്‍ ഫ്രഞ്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി ജാക്ക് ലാങ് ആണ് സംഗീത ദിനം അഥവാ ‘ഫെടെ ഡി ലാ മ്യൂസിക്’എന്ന ആശയത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് പല രാജ്യങ്ങളും ഇത് ഏറ്റെടുത്തു. ഇന്ന് ലോകമെമ്ബാടും 121ല്‍ അധികം രാജ്യങ്ങള്‍ മ്യൂസിക് ഡേ ആഘോഷിക്കുന്നു.