ഴിഞ്ഞ 25 വര്‍ഷത്തെ മികവ് പരിഗണിച്ചാണ് അവാര്‍ഡ്. 25,000 യുഎസ് ഡോളര്‍ (20.5 ലക്ഷം രൂപ) ആണ് സമ്മാനത്തുക.
പ്രശസ്ത അമേരിക്കന്‍ അബ്‌സ്ട്രാക്റ്റ് എക്‌സ്പ്രഷനിസ്റ്റ് പെയിന്റര്‍ അഡോള്‍ഫ് ഗോറ്റ്‌ലീബിന്റെ പേരിലുള്ള  ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌ക്കാരം. ഗോറ്റ്‌ലീബ് പുരസ്‌ക്കാരം 2021ലും പ്രദീപിന് ലഭിച്ചിരുന്നു. ഈ പുരസ്‌ക്കാരം രണ്ടുതവണ നേടുന്ന ഏഷ്യയിലെ ആദ്യത്തെ ചിത്രകാരനാണ് പ്രദീപ് പുത്തൂര്‍.
ന്യൂയോര്‍ക്കില്‍നിന്നും രണ്ടുതവണ ജാക്‌സണ്‍ പൊള്ളോക്ക് ഫെലോഷിപ്പും, ലണ്ടനില്‍നിന്ന് ബ്രിട്ടീഷ് റോയല്‍ ഓവര്‍സീസ് ലീഗ് അവാര്‍ഡും, ലളിതകല അക്കാദമി ദേശീയ അവാര്‍ഡും സ്റ്റേറ്റ് അവാര്‍ഡും ലഭിച്ചിട്ടുള്ള പ്രദീപിനെ ഇറ്റലി ഫ്‌ലോറന്‍സ് ബിനാലെ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. ജര്‍മ്മന്‍ റെസിഡന്‍സി പ്രോഗ്രാം സ്‌കോളര്‍ഷിപ്പും കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍, ജൂനിയര്‍ ഫെലോഷിപ്പുകളും ലഭിച്ചിട്ടുണ്ട്.
പ്രദീപിന്റെ ‘മൈ ബിലവ്ഡ് ടൈഗര്‍’ എന്ന പ്രശസ്ത ചിത്രം ക്രിസ്റ്റീസ് ലണ്ടന്‍ ഓക്ഷന്‍ ചെയ്തിട്ടുണ്ട്. പ്രദീപിന്റെ കലാ ജീവിതത്തെ ആസ്പദമാക്കി ബിബിസി ലണ്ടന്‍ ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്. ധാരാളം ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള പ്രദീപ്, തിരുവനന്തപുരത്തെ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍നിന്നും പരസ്യകലയില്‍ റാങ്കോടുകൂടി പാസായശേഷം കുറേക്കാലം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഡല്‍ഹിയിലും ലണ്ടനിലും നടക്കാനിരിക്കുന്ന ചിത്രപ്രദര്‍ശനത്തിന്റെ തയ്യാറെടുപ്പിലാണ് പ്രദീപ്. തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവില്‍ താമസിക്കുന്നു.
email id: pradeepputhoor@gmail.com
contact number: 9895983009