മലയാളസാഹിത്യത്തിലെ ഉത്തരാധുനിക കവികളില്‍ പ്രമുഖനാണ് ടി.പി. രാജീവന്‍ എന്ന തച്ചം പൊയില്‍ രാജീവന്‍. ആധുനികതയുടെ കാലത്തും തുടര്‍ന്നുവന്ന ഉത്തരാധുനികതയുടെ കാലത്തും അതിന്റെ പ്രവണതകള്‍ പ്രകടിപ്പിച്ച കവിയാണ് രാജീവന്‍. ആഗോളകവിതയുടെ സ്വഭാവങ്ങള്‍ കണ്ടെത്തി മലയാളത്തില്‍  അവതരിപ്പിച്ചു.
മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്നു. രാജീവന്റെ കവിതകള്‍ വിവിധ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ‘ദി ഹിന്ദു’ പത്രത്തില്‍ സാഹിത്യനിരൂപണം നടത്തിവരുന്നു.
1959ല്‍ കോഴിക്കോട് ജില്ലയിലെ പാലേരിയില്‍ ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഒറ്റപ്പാലം എന്‍.എസ്.എസ്.കോളേജില്‍ നിന്ന് എം.എ. ബിരുദം നേടി. കുറച്ചുകാലം ദല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കലിക്കറ്റ് സര്‍വകലാശാലയില്‍ പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍.
അമ്മയുടെ നാടായ കോട്ടൂരിലും അച്ഛന്റെ നാടായ പാലേരിയിലുമായിരുന്നു ബാല്യം. പാലേരിയുമായി ബന്ധപ്പെട്ടായിരുന്നു പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ആദ്യ നോവല്‍ എഴുതിയത്. അമ്മയുടെ നാടായ കോട്ടൂരുമായി ബന്ധപ്പെട്ട നോവല്‍ ആയിരുന്നു കെടിഎന്‍ കോട്ടൂര്‍ എന്ന നോവല്‍.
വിദ്യാര്‍ത്ഥി ജീവിതകാലത്തുതന്നെ എഴുത്ത് ആരംഭിച്ചു. യുവകവികള്‍ക്ക് നല്കുന്ന ലഭിച്ചിട്ടുണ്ട്. കവിതകള്‍ക്കു പുറമെ ലേഖനങ്ങളും എഴുതാറുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പാലേരി മാണിക്കം കൊലക്കേസ് എന്ന അപസര്‍പ്പകനോവല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ നോവല്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്. രാജീവന്റെ ‘കെ.ടി.എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും’ എന്ന നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
കൃതികള്‍
കവിതകള്‍മലയാളത്തില്‍
വാതില്‍ (സഹ്യപ്രസാധന )
രാഷ്ട്രതന്ത്രം (ലിപി പബ്ലിക്കേഷന്‍സ്,ഹരിതം ബുക്‌സ്)
കോരിത്തരിച്ച നാള്‍ (കറന്റ് ബുക്‌സ് തൃശൂര്‍)
വയല്‍ക്കരെ ഇപ്പോഴില്ലാത്ത പ്രണയശതകം (മാതൃഭൂമി ബുക്‌സ്)
vettilachellam
യാത്രാവിവരണം
പുറപ്പെട്ടു പോകുന്ന വാക്ക്
ലേഖനസമാഹാരം
അതേ ആകാശം അതേ ഭൂമി
കവിതകള്‍ഇംഗ്ലീഷില്‍
ഹി ഹു വാസ് ഗോണ്‍ ദസ്
കണ്ണകി (Kannaki; Crux publishing,USA)
തേഡ് വേള്‍ഡ് (പോസ്റ്റ് സോഷ്യലിസ്റ്റ് പോയട്രി)
പുരസ്‌കാരങ്ങള്‍
2008ലെ ലെടിഗ് ഹൌസ് ഫെല്ലോഷിപ്പിനു തിരഞ്ഞെടുക്കപ്പെട്ടു.
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം- കെ.ടി.എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും (നോവല്‍)
വി.ടി.കുമാരന്‍ പുരസ്‌കാരം