തിരുവനന്തപുരം : കേരള നിയമസഭാ ലൈബ്രറി അവാര്‍ഡ് സാഹിത്യകാരന്‍ ടി. പത്മനാഭന് നല്‍കും. മലയാള സാഹി ത്യത്തിന് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ്. അശോകന്‍ ചരുവില്‍ ചെയര്‍മാനും ഡോ. ജോര്‍ജ് ഓണക്കൂര്‍, നിയമസഭ സെക്രട്ടറി എ.എം. ബഷീര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാ ണ് അവാര്‍ഡ് നിശ്ചയിച്ചത്. ആസാദി കാ അമൃത് മഹോത്സവം, കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷം എന്നിവയുടെ ഭാഗമായി ജനുവരി ഒമ്പതിന് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മു ഖ്യമന്ത്രി അവാര്‍ഡ് സമ്മാനിക്കും. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.