തിരുവനന്തപുരം: നെല്ലിക്കാട് മദര്‍ തെരേസ കോളേജിലെ രണ്ടാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി നയനമഹേഷിന്റെ കന്നി കവിതാ സമാഹാരമായ ‘കുപ്പിവള’ ശ്രദ്ധേയമായി. കഴിഞ്ഞദിവസം പ്രകാശനം ചെയ്ത പുസ്തകത്തിന്റെ ഒരു കോപ്പി കോളേജിലെത്തി പ്രിന്‍സിപ്പല്‍ ഡോ.ചെറിയാന്‍ ജോണിന് കൈമാറി. പ്രിന്‍സിപ്പല്‍ നയനയെ അഭിനന്ദിക്കുകയും മിഠായി നല്‍കുകയും ചെയ്തു. ഇംഗ്ലീഷ് വിഭാഗം അധ്യക്ഷ സൈറ കടവില്‍, ചരിത്രവിഭാഗം അധ്യക്ഷനും എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറുമായ ഡോ.സത്യരാജ് എന്നിവര്‍ നയനക്കൊപ്പമുണ്ടായിരുന്നു.
കൂട്ടുകാരുടെ സ്‌നേഹ സംഭാഷണങ്ങളില്‍നിന്നും മറ്റ് അനുഭവങ്ങളില്‍നിന്നും ഊര്‍ജം ഉള്‍ക്കൊള്ളുന്നതാണ് നയന മഹേഷിന്റെ കവിത.