ബെംഗളൂരു: തമിഴ് നടന്‍ പ്രകാശ് രാജിന്റ വാഹനം ബിജെപി പ്രവര്‍ത്തര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ കഴിഞ്ഞരാത്രിയാണ് സംഭവം. തന്റെ വാഹനം തടഞ്ഞ ബിജെപി പ്രവര്‍ത്തകരെ പരിഹസിച്ച പ്രകാശ് രാജ് സംഭവത്തിന്റെ വീഡിയോ ഫെയ്‌സ്ബുക്കിലിടുകയും ചെയ്തു.

തന്റെ കാര്‍ തടഞ്ഞ് മോദി അനുകൂല മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകരെ കോമാളിക്കൂട്ടമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുന്നതു കേട്ട് അദ്ദേഹം പരിഹസിച്ചു ചിരിക്കുന്നതും വീഡിയോയില്‍ കാണാം. നിങ്ങളുട െനാടകം കണ്ട് ഞാന്‍ ഭയക്കുമെന്ന് കരുതുന്നുണ്ടോയെന്ന് അദ്ദേഹം പോസ്റ്റില്‍ ചോദിച്ചു. ഇതൊക്കെ തന്നെ കൂടുതല്‍ കരുത്താനാക്കുകയുള്ളൂ.