തിരുവനന്തപുരം: നാല്‍പത്തിയഞ്ചാമത് വയലാര്‍ അവാര്‍ഡ് എസ്.ഹരീഷിന്റെ് ‘മീശ’ എന്ന നോവലിനാണ്. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത വെങ്കല ശില്‍പവുമടങ്ങുന്ന പുരസ്‌കാരം വയലാറിന്റെ ചരമദിനമായ ഒക്ടോബര്‍ 27ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. സാറാ ജോസഫ്, വി.ജെ.ജയിംസ്, വി.രാമന്‍കുട്ടി എന്നിവരായിരുന്നു പുരസ്‌കാര നിര്‍ണയസമിതിയിലുണ്ടായിരുന്നത്.
ജഡ്ജിംഗ് കമ്മിറ്റി ഒരേസ്വരത്തിലാണ് പുരസ്‌കാരത്തിനായി എസ്.ഹരീഷിനെ തിരഞ്ഞെടുത്തതെന്ന് വയലാര്‍ ട്രസ്റ്റ്പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. ചെന്നൈയിലെആശാന്‍ മെമ്മോറിയല്‍ ഹയര്‍
സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് മലയാളം ഐച്ഛികവിഷയമായെടുത്ത്പത്താം ക്ലാസ്ഉയര്‍ന്ന മാര്‍ക്കോടെ വി ജയിക്കുന്ന വിദ്യാര്‍ഥിക്കുള്ള സ്‌കോളര്‍ഷിപ്പിന് (5000 രൂപ) ആഗ്‌ന എസ്.കുമാര്‍ അര്‍ഹയായി.
സമകാലസാഹിത്യത്തില്‍ മികച്ച ചെ റുകഥകള്‍ കൊണ്ട് ശ്രദ്ധേയനായ ഹരീഷിന്റെ ആദ്യ നോവലാണ് മീശ. കുട്ടനാടിന്റെ ജീവിതം പറയുന്ന, സവിശേഷമായ ഭാഷയും ആഖ്യാനശൈലിയും കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ രചനയിലെ ചില പരാമര്‍ശങ്ങളുടെ പേരില്‍ വിവാദമുയര്‍ന്നിരുന്നു. രാഷ്ട്രീയപ്രാധാന്യം ഏറെയുള്ള, അതിസങ്കീര്‍ണമായ ഉള്ളടക്കമുള്ള മീശ വ്യത്യസ്തമായ രചനാ മികവ് പുലര്‍ത്തിയ കൃതിയാണെന്ന് പുരസ്‌കാരസമിതി നിരീക്ഷിച്ചു. രസവിദ്യയുടെ ചരിത്രം, ആദം, അപ്പന്‍ (കഥാസമാഹാരങ്ങള്‍), ആഗസ്റ്റ് 17 (നോവല്‍), ഗൊഗോളിന്റെ കഥകള്‍ (വിവര്‍ത്തനം) തുടങ്ങിയവയാണ്
ഹരീഷിന്റെ മറ്റു കൃതികള്‍. മാവോയിസ്റ്റ് എന്ന കഥയുടെ ചലച്ചിത്ര രൂപമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെ യ്ത ജെല്ലിക്കെട്ട് എന്ന സിനിമ. ഏദന്‍ എന്ന ചിത്രത്തിന് സഞ്ജു സുരേന്ദ്രനുമായി ചേര്‍ന്നെഴുതിയ തിരക്കഥയ്ക്ക് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.