മലയാളത്തിന്റെ ഭാവി
(പഠനം)
കെ.സേതുരാമന്‍ ഐ.പി.എസ്
കെ. സേതുരാമൻ ആശയവിനിമയത്തിന് പുതിയ സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തിക്കൊണ്ട്, മലയാളത്തിനെങ്ങനെ ശോഭനമായൊരു ഭാവി ഉറപ്പിക്കാനാവും എന്ന് വളരെ യുക്തിഭദ്രമായ ആശയങ്ങള വതരിപ്പിക്കുന്ന ഈ ഗ്രന്ഥം ഇന്ന് വളരെ പ്രസക്തമാണ്. നിർണായകപ്രാധാന്യമുള്ളതാണ്.
ഒ.എൻ.വി. കുറുപ്പ്: ഇന്ത്യയിലെയും, ഇന്ത്യയെപ്പോലെ ഭരണത്തിനും വിദ്യാഭ്യാസത്തിനും വിദേശഭാഷയെ ആശ്രയിക്കുന്ന എല്ലാ നാടുകളിലെയും ഭരണവർഗത്തിനെതിരേയുള്ള സമഗ്രമായ കുറ്റപത്രംകൂടിയാണ് ഈ കൃതി. എന്നാലോ, ആരെയും കുറ്റപ്പെടുത്തുകയല്ല, ഉയിർപ്പിനുള്ള പാത ചൂണ്ടിക്കാട്ടുകയാണ് ഗ്രന്ഥകാരൻ ചെയ്യുന്നത്.
സി. രാധാകൃഷ്ണൻ: മാതൃഭാഷ മറന്ന് ഇംഗ്ലീഷിനെ ആശ്രയിക്കുവാൻ നിർബന്ധിതനാകുന മലയാളിയുടെ അപകടകരമായ പ്രവണതയെ മലയാളത്തിന്റെ ഭാവി എന്ന ഗ്രന്ഥം പഠനവിധേയമാക്കുന്നു. ഔദ്യോഗികരംഗത്തെ വ്യവഹാരഭാഷ പൂർണമായും മലയാളീകരിക്കുന്നതിലൂടെ നമ്മുടെ മാതൃഭാഷയുടെ പ്രതാപം നിലനിർത്തുവാൻ കഴിയുമെന്ന് സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ ഗ്രന്ഥകാരൻ വിശദമാക്കുന്നു.
ഉള്ളടക്കം:
അവതാരിക
ആമുഖ
അനുകരണക്കാരുടെ വംശം
ഇന്ത്യയിലെ ഭാഷാശ്രേണി
ഭാഷാശ്രേണികൾ
അധിനിവേശ ദാനം
ഡിജിറ്റൽ വിഭജനവും ഇംഗ്ലീഷ് വിഹിതവും
ഇന്ത്യാക്കാർ വിതയ്ക്കുന്നു ഇംഗ്ലീഷ് കൊയ്യുന്നു
കെട്ടുകഥകളുടെ അടിസ്ഥാനം സ്കൂളുകളിലെ പഠനമാധ്യമം
ഉന്നതവിദ്യാഭ്യാസം
ഇന്ത്യൻ ഭാഷകളും ജോലിക്കുള്ള കഴിവും
കെട്ടുകഥകൾക്ക് അപ്പുറം
ഔദ്യോഗിക ഇംഗ്ലീഷ് ഭാഷാനയം
ദേശീയോദ്ഗ്രഥനവും ഇംഗ്ലീഷ് ഭാഷയുടെ പങ്കും
ഭാഷാവിവേചനത്തിന്റെ വില ഇംഗ്ലീഷും സാമ്പത്തികവളർച്ചയും
മാനവവികസനം
ആഗോളവത്കരണവും ആധുനികവത്കരണവും
മാറ്റത്തിൻ്റെ മാർഗം
സമത്വബോധവും ഭാഷാ ആസൂത്രണവും
ഇന്ത്യൻ ഭാഷകളെ അധികാരപ്പെടുത്തുക
കേരളവും മലയാളം മീഡിയവും.
ഭാഷകളുടെ ഭാവി
ഇംഗ്ലീഷ് പഠിക്കുക
പ്രതീക്ഷയും നിരാശയും
Leave a Reply