ന്യൂഡല്‍ഹി: എസ്.ഹരീഷിന്റെ വിവാദ നോവല്‍ ‘മീശ’യുടെ ഇംഗ്ലീഷ് പരിഭാഷയായ മസ്റ്റാഷ് രാജ്യത്ത് വലിയ സമ്മാനത്തുകയുള്ള ജെ.സി.ബി പുരസ്‌കാരം നേടി. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. ഇതില്‍ 10 ലക്ഷം രൂപ പരിഭാഷകയായ ജയശ്രീ കളത്തില്‍ നേടി.
കോട്ടയ്ക്കല്‍ സ്വദേശിയായ ജയശ്രീ ലണ്ടനില്‍ സര്‍വൈവര്‍ റിസര്‍ച്ച് എന്ന സ്ഥാപനം നടത്തുന്നു.


മലയാളത്തിന് ജെ.സി.ബി പുരസ്‌കാരം ലഭിക്കുന്നത് ഇതു രണ്ടാംവട്ടമാണ്. 2018ല്‍ പ്രഥമ ജെ.സി.ബി പുരസ്‌കാരം ബെന്യാമിന്റെ ആടുജീവിതം കരസ്ഥമാക്കി.