തിരുവനന്തപുരം: കേരള നിയമസഭ 2026 ജനുവരി 7 മുതല്‍ 13 വരെ സംഘടിപ്പിക്കുന്ന നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പില്‍ പങ്കെടുക്കുന്ന പ്രസാധകര്‍ക്കായുള്ള സ്റ്റാളുകളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. klibf.niyamasabha.org എന്ന സൈറ്റ് സന്ദര്‍ശിച്ച് സ്റ്റാളുകള്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷനായുള്ള അവസാന തീയതി നവംബര്‍ 15 ആണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2512263, 9188380058.