സ്വാതിതിരുനാള്‍ (1813_1846)

    കര്‍ണ്ണാടക സംഗീതത്തില്‍ അനശ്വര വാഗേ്ഗയകാരന്മാരായ ത്യാഗരാജസ്വാമി, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമശാസ്ര്തി എന്നിവരോടൊപ്പം സ്ഥാനം നേടിയിട്ടുള്ള  വാഗേ്ഗയകാരനാണ് സ്വാതിതിരുനാള്‍. സംഗീതജ്ഞന്മാര്‍ക്കിടയിലെ രാജാവായും രാജാക്കന്മാര്‍ക്കിടയിലെ സംഗീതജ്ഞനായും സ്വാതിതിരുനാള്‍ വിശേഷിപ്പിക്കപ്പെടുന്നു.
    തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ എ.ഡി. 1813ല്‍ സ്വാതിതിരുനാള്‍ ജനിച്ചു. സ്വാതിതിരുനാളിന്റെ ജനനസമയത്ത് ഈ രാജകുടുംബത്തില്‍ പുരുഷസന്താനമില്ലാതിരുന്നതുകൊണ്ട് മാതാവായ ലക്ഷ്മീഭായീ രാജ്യം ഭരിക്കുകയായിരുന്നു. അങ്ങനെ ഗര്‍ഭസ്ഥിതനായിരിക്കുമ്പോള്‍ തന്നെ രാജ്യാവകാശിയായിത്തീര്‍ന്നതിനാല്‍ സ്വാതിയെ 'ഗര്‍ഭശ്രീമാന്‍' എന്നു വിളിച്ചുവരുന്നു. സ്വാതി നക്ഷത്രത്തില്‍ ജാതനായതുകൊണ്ട് സ്വാതിതിരുനാള്‍ എന്ന് അറിയപ്പെടുന്നു. രാമവര്‍മ്മ എന്നതാണ് യഥാര്‍ത്ഥ നാമധേയം.
ബാല്യത്തില്‍തന്നെ സ്വാതിതിരുനാള്‍ സംസ്‌കൃതം, മലയാളം, തെലുങ്ക്, കന്നഡം, മറാഠി, ഹിന്ദി എന്നീ ഭാഷകളും രാജ്യതന്ത്രം, ഗണിതം, സംഗീതം തുടങ്ങിയ ശാസ്ത്രങ്ങളും ആഴത്തില്‍ പഠിക്കാന്‍ തുടങ്ങി. സുബ്ബരായര്‍ എന്ന പണ്ഡിതനില്‍ നിന്ന് ഇംഗ്‌ളീഷ് ഭാഷയും പഠിച്ചു. തഞ്ചാവൂര്‍, പുതുക്കോട്ട മുതലായ സ്ഥലങ്ങളില്‍ നിന്നും ക്ഷണിച്ചുവരുത്തിയ സംഗീതജ്ഞരില്‍ നിന്ന് കര്‍ണാടക സംഗീതവും അഭ്യസിച്ചു.
1829 ല്‍ സ്വാതിതിരുനാള്‍ രാജ്യഭരണം കൈയേറ്റു. ആശുപത്രികള്‍, ഗ്രന്ഥശാലകള്‍, നക്ഷത്ര ബംഗ്‌ളാവ്, ഗവണ്‍മെന്റ് പ്രസ്‌സ് തുടങ്ങിയ സ്ഥാപനങ്ങള്‍ സ്വാതിതിരുനാളിന്റെ കാലത്താണ് നിലവില്‍ വന്നത്. ഇംഗ്‌ളീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് സ്വാതിതിരുനാളാണ്. അന്ന് ബ്രിട്ടീഷ് റസിഡന്റായിരുന്ന ജനറല്‍ കല്ലന്‍ രാജ്യഭരണത്തില്‍ ഇടപെടാന്‍ തുടങ്ങിയപ്പോള്‍ സ്വാതിതിരുനാള്‍ രാജ്യകാര്യങ്ങളില്‍ വിമുഖനായി. ക്രമേണ ഏകാന്തവാസത്തിലായി. 1846ല്‍ അന്തരിച്ചു.
    സ്വാതിതിരുനാളിന്റെ ഭരണകാലം കേരളത്തിന്റെ കലകളുടെ ചരിത്രത്തിലെ സുവര്‍ണ കാലമായി വിലയിരുത്തപ്പെടുന്നു. കര്‍ണാടക സംഗീതത്തിന് കേരളത്തിലുണ്ടായ പ്രചാരത്തിന് പ്രധാനകാരണക്കാരന്‍ സ്വാതിതിരുനാള്‍ ആണെന്നതില്‍ തര്‍ക്കമില്ല.

o§¡Y¢Y¢j¤c¡w J¦Y¢Jw

1.  

±m£dÅc¡go®Y¤Y¢djl¤« am¡lY¡j¹¨q ltX¢´¤¼Y¤« gJ®Y¢h¡p¡Å¬¨·    ±dY¢d¡a¢´¤¼Y¤h¡i dÅc¡gmYJ«.

2.

cll¢bgJ®Y¢¨i ±dY¢d¡a¢´¤¼ gJ®Y¢hS®Qj¢.

3.

Y¢j¤lcÉd¤j« ©È±Yh¡p¡Å¬¨·i¤« DËl¹¨qi¤« ltX¢´¤¼ La¬da¬¡ÅJh¡i o¬¡cz¥jd¤jltXc ±dfÜ«.

4.

o«L£YJ¦Y¢Jq¢v Dd©i¡L¨¸T¤©·ÙY¡i mf®a¡kÆ¡j¹¨q¸×¢ h¡tLatm¢ ©mnàÆ¡j¤¨T J¦Y¢J¨q AT¢Ì¡ch¡´¢ jO¢µ¢¶¤¾ h¤pc¡±do¡É¬ ±do¡a¢l¬lÌ

5.

pj¢JZ¡J¡k©Èd·¢c¤©lÙ¢ Fr¤Y¢i AQ¡h¢©q¡d¡K¬¡c«, J¤©O©k¡d¡K¬¡c«

6.

±m£dÅc¡go§¡h¢ ©È±Y·¢¨k DËl·¢v H¡©j¡ a¢lo¨·i¤« B©M¡n¹¨q ltX¢´¤¼ ‘DËl±dfÜ«'

7.

Aº¥s¢kb¢J« L¡cJ¦Y¢Jw.

 

 

 

 

 

 

 

       

സ്വാതിതിരുനാളിന്റെ ഗാനകൃതികള്‍ മിക്കവാറും എല്ലാ ഗാനരൂപങ്ങളും ഉള്‍ക്കൊള്ളുന്നവയാണ്. ജതിസ്വരം, താനവര്‍ണം, ചൗക്കവര്‍ണം, കീര്‍ത്തനം, കൃതി, പദം, തില്ലാന, രാഗമാലിക എന്നീ കര്‍ണാടക സംഗീതരൂപങ്ങളും, ധ്രുപദ്, ടപ്പാ, ഖയാല്‍ തുടങ്ങിയ ഹിന്ദുസ്ഥാനി സംഗീതരൂപങ്ങളും സാകി, ഓവി, ദിണ്ഡി തുടങ്ങിയ മറാഠി ഗാനരൂപങ്ങളും ഇവയില്‍ കാണാം.

സ്വാതിതിരുനാളിന്റെ സംഗീതകൃതികള്‍ പല ഭാഷകളിലായിട്ടാണ്. അധികവും സംസ്‌കൃതത്തിലാണ്്. രണ്ടാം സ്ഥാനം മലയാളത്തിനാണ്. തൊട്ടടുത്ത് ഹിന്ദുസ്ഥാനിയാണ്. തെലുങ്ക്, കന്നഡം എന്നിവയിലും രചനകളുണ്ട്.

ലളിത പഞ്ചമം, ഘണ്ടാ, മോഹനകല്യാണി, ശുദ്ധഭൈരവി, ഗോപികാവസന്തം, വൃന്ദാവനസാരംഗം തുടങ്ങിയ അപൂര്‍വ്വരാഗങ്ങളിലും സ്വാതിതിരുനാള്‍ കൃതികള്‍ രചിച്ചിട്ടുണ്ട്.

സ്വാതിതിരുനാളിന്റെ ഗാനകൃതികളില്‍ ഭൂരിഭാഗവും പത്മനാഭസ്തുതിപാരങ്ങളാണ്. ദേവി, ശിവന്‍, സുബ്രഹ്മണ്യന്‍, ഗണപതി മുതലായ ദേവതകളെ സ്തുതിക്കുന്ന ചില കീര്‍ത്തനങ്ങളും സ്വാതിതിരുനാള്‍ രചിപ്പിട്ടുണ്ട്. ഇവയ്ക്കു പുറമേ ചില കീര്‍ത്തനാവലികളും രാഗമാലികകളുമുണ്ട്. നവരാത്രി ദിവസങ്ങളില്‍ തിരുവനന്തപുരം വലിയ കൊട്ടാരത്തില്‍ ശ്രീസരസ്വതീദേവിയുടെ സന്നിധിയില്‍ പാടുന്നതിനുള്ള നവരാത്രി കീര്‍ത്തനങ്ങള്‍, നവവിധ ഭക്തിയെ ആസ്പദമാക്കി ശ്രീപത്മനാഭനെ സ്തുതിക്കുന്ന നവരത്‌നമാലിക, ഘനരാഗകീര്‍ത്തനങ്ങള്‍ എന്നിവ കീര്‍ത്താവലികളില്‍പെടുന്നു.

'പന്നഗേന്ദ്രശയന' എന്നാരംഭിക്കുന്ന പദവും 'മലജാസ്യഹൃത' എന്ന ദശാവതാരകീര്‍ത്തനവും പ്രസിദ്ധമായ രാഗമാലികകളാണ്. രാമായണ സംഗ്രഹമായ 'ഭാവയാമി രഘുരാമം' അത്യധികം പ്രചാരം നേടിയ രാഗമാലികയാണ്. സാവേരി രാഗത്തിലാണ് സ്വാതിതിരുനാള്‍ ഭാവയാമി രഘുരാമം രചിച്ചത്. എന്നാല്‍ വിഖ്യാത സംഗീതജ്ഞനായ ശെമ്മങ്കുടി ശ്രീനിവാസയ്യര്‍ ഇതിനെ രാഗമാലികയാക്കി പ്രചാരത്തില്‍ വരുത്തി. സാവേരി, നാട്ടക്കുറിഞ്ചി, ധന്യാസി, മോഹനം, മുഖാരി, പൂര്‍വികല്യാണി, മധ്യമാവതി എന്നീ രാഗങ്ങളിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

clj¡±Y¢J£t·c¹w

1. 

©al¢ QLÒcc¢

:   

mÆj¡gjX«

2. 

d¡p¢h¡« ±m£l¡L£m§j¢

:

Jk¬¡X¢

3. 

©al¢ d¡l©c

:

o¡©lj¢

4.

g¡jY¢ h¡hl

:

©Y¡V¢

5.

Qcc¢ h¡hl

:

¨¨gjl¢

6.

o©j¡j¤p¡oc Q¡©i

:

dɤlj¡q¢

7.

Qcc¢ d¡p¢

:

m¤Úo¡©lj¢

8.

d¡p¢ Qcc¢

:

c¡¶´¤s¢Õ¢

9.

d¡p¢ dtlYcz¢c¢

:

Bj«g¢

 

 

 

 

 

 

 

cljY®ch¡k¢J


±mlX«, J£t·c«, o®hjX«, d¡a©olc«, Atµc«, lzc«, a¡o¬«, oK¬«, BÅc¢©lac« F¼£ cll¢bgJ®Y¢¨i Bo®dah¡´¢ jO¢µli¡X® cljY®ch¡k¢J.   

1. 

gla£i JZ¡

¨¨gjl¢

2. 

Y¡lJ c¡h¡c¢

©Ja¡jLªq«

3. 

oYY« o«o®hj¡X¢

c£k¡«fj¢

4. 

dÆQ¡ÈYl

©Y¡V¢

5. 

Bj¡bi¡h¢ 

fkpj¢

6. 

l©z ©al©al

©fLV

7. 

djh d¤j¤n

Bpj¢

8. 

glY¢ l¢m§¡©o¡

:  

h¤K¡j¢

9. 

©al ©al Jk®di¡h¢

c¡Zc¡h±J¢i

 

 

 

 

 

 


സ്വാതിതിരുനാളിന്റെ സദസ്യരായി അനേകം ഗായകന്മാരും വാദ്യവിദഗ്ദ്ധരുമുണ്ടായിരുന്നു. ഹരികഥാകാലക്ഷേപത്തില്‍ വിദഗ്ദ്ധനായിരുന്ന മേരുസ്വാമി എന്ന അനന്തപദ്മനാഭ ഗോസ്വാമി അവരില്‍ പ്രധാനിയായിരുന്നു. ദക്ഷിണേന്ത്യന്‍ സംഗീതത്തിലും ഉത്തരേന്ത്യന്‍ സംഗീത്തിലും ഒരു പോലെ വിദഗ്ദ്ധനായിരുന്നു മേരുസ്വാമിയില്‍ നിന്ന് സംഗീതശാസ്ത്രരഹസ്യങ്ങള്‍ പലതും സ്വാതിതിരുനാള്‍ ഹൃദിസ്ഥമാക്കി. മേരുസ്വാമിയെ കുലഗുരുവായി സ്വീകരിച്ചു. ത്യാഗരാജസ്വാമിയുടെ ശിഷ്യനായ കണ്ണയ്യാ ഭാഗവതരും മുത്തുസ്വാമി ദീക്ഷിതരുടെ ശിഷ്യന്മാരായ വടിവേലു, പൊന്നയ്യ, ചിന്നയ്യാ, ശിവാനന്ദും (തഞ്ചാവൂര്‍ നാല്‍വര്‍) എന്നിവരും സ്വാതിതിരുനാളിന്റെ സദസ്‌സിലെ പ്രമുഖരായിരുന്നു.

തഞ്ചാവൂര്‍ ചിന്താമണി, ചോളപുരം, രഘുനാഥരായര്‍, പാലക്കാട്ടു പരമേശ്വര ഭാഗവതര്‍, രംഗയ്യങ്കാര്‍, സുലൈമാന്‍ സേട്ട്, വിദ്വാന്‍ കോയിത്തമ്പുരാന്‍, ഷട്കാല ഗോവിന്ദമാരാര്‍, ഇരയിമ്മന്‍തമ്പി തുടങ്ങിയ വിദ്വാന്മാരും സ്വാതിതിരുനാളിന്റെ സദസ്‌സില്‍ ഉണ്ടായിരുന്നു.

കര്‍ണാടക സംഗീത്തിനു നല്‍കിയ മൂല്യവത്തായ സംഭാവനകള്‍ക്കു പുറമേ സ്വാതിതിരുനാള്‍ മറ്റു കലകള്‍ക്കു നല്‍കിയ പ്രോത്സാഹനവും ഇവിടെ സ്മരിക്കേണ്ടതാണ്.

സ്വയം നാട്യശാസ്ത്രത്തില്‍ നിഷ്ണാതത്വം നേടിയ സ്വാതിതിരുനാള്‍ അനേകം നര്‍ത്തകരെയും ഭരതനാട്യ സംഘങ്ങളെയും പ്രോത്സാഹിപ്പിച്ചു. ഭരതനാട്യത്തെ അളവറ്റു പ്രോത്സാഹിപ്പിച്ച സ്വാതിതിരുനാള്‍ തന്നെയാണ് മോഹിനിയാട്ടത്തിന്റെ ആവിഷ്‌കര്‍ത്താവ് എന്ന് ഒരു പ്രബലമായ അഭിപ്രായമുണ്ട്.

Bb¡j±Lݹw

*  

±m£o§¡Y¢Y¢j¤c¡w-Q£l¢Yl¤« J¦Y¢Jq¤«

:  

©V¡.l¢.Fo®. mt½

*

o«L£Ym¡o®±Y ±d©lm¢J

:  

©V¡. Fo®. ¨lÆTo¤±fp®hX¬t

*

©Jjqo«L£Y«    

:  

l¢. h¡blu c¡it

*

JtX¡TJo«L£YOj¢±Y«

:  

¨J.T¢. jl£±zc¡Z®

*

Swati Tirunal and His Music

:  

Dr.s. Venkatasubramonia Iyer

*

Great Composers

:  

Dr. Gowrie Kuppuswamy, Dr. M. Hariharan

*

Compositions of  Maharaja Sri Swati Tirunal

:  

T.K. Govinda Rao

*

Maharaja Sri Swati Tirunal Kritis

:  

Semmangudi R. Srinivasa Iyer,  K.S. Narayan Swamy Iyer

 

 

 

 

 

 

 

 

തയ്യാറാക്കിയത്:   പ്രശസ്ത സംഗീത നിരൂപകന്‍ പി. രവികുമാര്‍