Tag archives for കാളിയൂട്ട്
പറണേറ്
തെക്കന്‍ തിരുവിതാംകൂറിലെ കാളിക്കാവുകളില് ദേവീപ്രീത്യര്‍ത്ഥം നടത്തുന്ന അനുഷ്ഠാനകല. മുടിയേറ്റുമായി പറണേറിന് സാദൃശ്യമുണ്ട്. ചടങ്ങുകള്‍ക്ക് ചില വ്യത്യാസം കാണും. കൊയ്ത്തുകഴിഞ്ഞ പാടത്ത് പന്തല്‍കെട്ടി ഭദ്രകാളിയെ സങ്കല്പിച്ച് ആരാധന നടത്തുന്നു. മുടിപ്പുര എന്ന പേരിലാണ് ആ പന്തല്‍ അറിയപ്പെടുന്നത്. അവിടെവെച്ച് തോറ്റംപാട്ടുകള്‍ പാടും. അതിനു…
ഊട്ട്
കാവുകളിലും ക്ഷേത്രങ്ങളിലും നടത്തുന്ന അടിയന്തരങ്ങള്‍. ഇതു ഉത്സവത്തിന്റെ ഭാഗമാണ്. കാളിയൂട്ട്, ആണ്ടിയൂട്ട് എന്നിങ്ങനെ ചില കലാരൂപങ്ങളുമുണ്ട്. ചില ബലികര്‍മ്മങ്ങളെയും ദാനകര്മ്മങ്ങളെയും അങ്ങനെ പറയുന്നു. കാലിച്ചന്തൂട്ട്, ബലിയൂട്ട്, ശ്രാദ്ധമൂട്ട്, വാവൂട്ട്, കാലുകഴുകിച്ചൂട്ട് തുടങ്ങിയ പലതരം ഊട്ടുകളുണ്ട്.