Tag archives for വേളി

ഭാഷാജാലം 12 അപ്പനും അപ്ഫനും അപ്പസ്‌തോലനും

അപ്പന്‍ എന്ന പദം ദ്രാവിഡഭാഷകള്‍ക്ക് പൊതുവേയുളളതാണെങ്കിലും മറ്റുപല ഭാഷകളിലും കാണുന്നുണ്ട്. അപ്പന്‍, അമ്മ തുടങ്ങിയ പദങ്ങള്‍ ദ്രാവിഡ-സെമിറ്റിക് വര്‍ഗങ്ങള്‍ തമ്മിലുള്ള പുരാതന ബന്ധത്തെ സൂചിപ്പിക്കുന്നുവെന്ന് ഭാഷാശാസ്ത്രകാരനായ കാള്‍ഡ്വെല്‍ പറഞ്ഞിട്ടുണ്ട്. പേരപ്പന്‍, വലിയപ്പന്‍, ചിറ്റപ്പന്‍, ചെറിയപ്പന്‍, കൊച്ചപ്പന്‍, അമ്മായിയപ്പന്‍, അപ്പൂപ്പന്‍, അപ്പപ്പന്‍ എന്നിങ്ങനെ…
Continue Reading

മഞ്ഞച്ചരട്

വെളുത്ത നൂല്‍പിരിച്ച് മഞ്ഞളില്‍ മുക്കിയ ചരട് പല ചടങ്ങുകള്‍ക്കും ആവശ്യമാണ്. കേരളബ്രാഹ്മണര്‍ വാതില്‍പ്പുറപ്പാട്, വേളി എന്നിവയ്ക്ക് കഴുത്തില്‍ കെട്ടുവാന്‍ മഞ്ഞച്ചരട് ഉപയോഗിക്കുന്നു. ചില സമുദായക്കാര്‍ താലികെട്ടു കല്യാണത്തിന് മഞ്ഞച്ചരട് കെട്ടും.
Continue Reading

വേളി

കേരളബ്രാഹ്മണരുടെ വിവാഹം. അഗ്നിസാക്ഷിയായുള്ള വിവാഹമാണത്. വേളി നിശ്ചയമാണ് ആദ്യത്തെ ചടങ്ങ്. വരന്റെയും വധുവിന്റെയും ഭാഗത്തുനിന്ന് ഈരണ്ടുപേര്‍ അഭിമുഖമായിരുന്ന വിളക്കുവെച്ച് വെറ്റിലകൊടുത്ത് വേലി നിശ്ചയിക്കുന്നു. ബന്ധുമിത്രാദികളോടൊപ്പമിരുന്ന് മംഗലഭോജനം കഴിഞ്ഞാണ് വേളിക്കാര്‍ പുറപ്പെടുക. വധുഗ്രഹത്തിലെത്തിയാല്‍ സല്‍ക്കരിച്ചിരുത്തി സദ്യ നല്‍കും. 'ആയനിയൂണ്' എന്നാണ് അതിന് പേര്‍.…
Continue Reading

പതിനാറുവിളക്ക്

അന്തര്‍ജനങ്ങള്‍ കഴിക്കുന്ന ഒരു പൂജ. ചോറൂണ്, ഉപനയനം, പിറന്നാള്‍, വേളി തുടങ്ങിയ അടിയന്തരങ്ങള്‍ക്കാണിത് പതിവ്. പത്മമിട്ട് പതിനാറു വിളക്ക് കത്തിച്ചുവച്ച് പതിനാറ് നിവേദ്യം കഴിക്കും.
Continue Reading

ഓസകാണല്‍

'ഓശകാണുക' എന്നും പറയും. ഒരുതരം ഓശാര (ഉപചാരം) മാണിത്. ഉത്തരകേരളത്തിലെ ബ്രാഹ്മണരുടെയിടയില്‍ വേളിക്കുശേഷമുള്ള 'പത്താംവേളി' കഴിഞ്ഞാല്‍ നടത്തുന്ന ചടങ്ങ്. ഉച്ചഭക്ഷണത്തിനുശേഷം വധൂവരന്‍മാരെ വിളക്കും ആവണപ്പലകയും വച്ചിരുത്തി, ബന്ധുമിത്രാദികള്‍ പൊന്നും പണവും പൊലിക്കുന്നു.
Continue Reading

ആര്‍പ്പുവിളി

പലരുടെയും ഒന്നിച്ചുള്ള ആഹ്ലാദശബ്ദമാണ് ആര്‍പ്പുവിളി. ബ്രാഹ്മണരുടെ വേളിക്ക് പുരുഷന്‍മാര്‍ ആര്‍പ്പുവിളിക്കും. കുട്ടി ജനിക്കുന്ന വേളയിലും ഇതുചെയ്യാറുണ്ട്. പല തരത്തിലുള്ള ആര്‍പ്പുവിളികളുണ്ട്. ആധുനിക കാലത്തെ ആര്‍പ്പുവിളികള്‍ക്ക് വേറേ സ്വഭാവമാണ്.
Continue Reading

ആറടിയന്തരം

ബ്രാഹ്മണരുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ് ആറടിയന്തരം. സദ്യയോടുകൂടി നടത്തുന്ന മുഖ്യമായ ആറ് അടിയന്തരങ്ങളുണ്ട്-ചോറൂണ്, ഉപനയനം, സമാവര്‍ത്തനം, വേളി, പിണ്ഡം, മാസം എന്നിവ. കേരളബ്രാഹ്മണരാണ് ആറടിയന്തരവും നടത്തുന്നത്.
Continue Reading

ആയിരത്തിരി

ബ്രാഹ്മണരുടെ വേളിയില്‍ ആയിരം തിരിയിട്ട് കത്തിച്ച ഒരു ദീപത്തട്ട് വധുവിനെ ഉഴിയുന്ന ചടങ്ങുണ്ട്. അതിനുവേണ്ടി മാത്രമാണ് ഇതുപയോഗിക്കുന്നത്.
Continue Reading