Tag archives for kannappanunni

ഈഴത്തുപാട്ട്

വടക്കന്‍പാട്ടുകളില്‍ ഒരിനം. ഈഴത്തുനാട്ടില്‍നിന്നു വന്നവരാണ് ഈഴവര്‍. ആ സമുദായത്തില്‍പെട്ട മണ്‍മറഞ്ഞ വീരപരാക്രമികളെക്കുറിച്ചുള്ള കഥാഗാനങ്ങള്‍ക്ക് 'ഈഴത്തുപാട്ട്' എന്ന് പൊതുവേ പറയുന്നു. ആരോമല്‍ച്ചേകോന്‍, ഉണ്ണിയാര്‍ച്ച, കണ്ണപ്പനുണ്ണി തുടങ്ങിയവരുടെ കഥകള്‍ ഇതില്‍ മുഖ്യമാണ്.  
Continue Reading

ആരോമല്‍ച്ചേകോന്‍

വടക്കന്‍പാട്ടിലെ കണ്ണപ്പന്‍ ചേകോന്റെ മൂത്തമകന്‍. ഉണ്ണിയാര്‍ച്ച ആരോമലിന്റെ അനുജത്തിയാണ്. അനുജന്‍ ഉണ്ണികൃഷ്ണന്‍. ആലത്തൂര്‍ വീട്ടിലെ കുഞ്ഞുണ്ണീലിയെയാണ് ആരോമല്‍ കല്യാണം കഴിച്ചത്. കണ്ണപ്പനുണ്ണി അതിലുണ്ടായ മകനാണ്. ആരോമല്‍ പകിടകളി പഠിക്കാന്‍ അമ്മാവന്റെ വീട്ടില്‍ ചെന്നു. അമ്മാവന്റെ മകളായ തുമ്പോലാര്‍ച്ചയുമായി ബന്ധപ്പെട്ടു. തുമ്പോലാര്‍ച്ച ഗര്‍ഭവതിയായി.…
Continue Reading