Tag archives for unakkalari
ചുട്ടട
ഉണക്കലരി അരച്ച് വാഴയിലയില്‍ പരത്തി, ഇലമടക്കി തീക്കനലില്‍ ചുട്ടെടുക്കുന്നതാണ് ചുട്ടട.
ഉണക്കച്ചോറ്
നിവേദ്യച്ചോറ്. ഉണങ്ങലരി വേവിച്ചത്. നെല്ല് പുഴുങ്ങാതെ ഉണക്കി കുത്തിയ അരിയാണ്. ഉണക്കലരിവച്ച് കോരികയിട്ട് പടയ്ക്കുകയാണ് പതിവ്.
അടപ്രഥമന്‍
അരിമാവ് ഇലയില്‍ തേച്ച് തിളയ്ക്കുന്ന വെള്ളത്തിലിട്ട് വേവിച്ചെടുക്കുന്ന 'അട'യാണ് അടപ്രഥമന്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഉണക്കലരിയാണ് വേണ്ടത്. ശര്‍ക്കരയും തേങ്ങയും ഉപയോഗിക്കുന്നതിനുപകരം പാലും പഞ്ചസാരയും ചേര്‍ത്തുണ്ടാക്കുന്നതാണ് പാലിലട (പാലട) പ്രഥമന്‍.
അക്ഷതം
മുറിയാത്ത ഉണക്കലരിയും നെല്ലും ചേര്‍ത്ത് നനച്ചത്. പൂജാദികര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കുന്നു.