Tag archives for ചോറൂണ്
പതിനാറുവിളക്ക്
അന്തര്‍ജനങ്ങള്‍ കഴിക്കുന്ന ഒരു പൂജ. ചോറൂണ്, ഉപനയനം, പിറന്നാള്‍, വേളി തുടങ്ങിയ അടിയന്തരങ്ങള്‍ക്കാണിത് പതിവ്. പത്മമിട്ട് പതിനാറു വിളക്ക് കത്തിച്ചുവച്ച് പതിനാറ് നിവേദ്യം കഴിക്കും.
ആറടിയന്തരം
ബ്രാഹ്മണരുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ് ആറടിയന്തരം. സദ്യയോടുകൂടി നടത്തുന്ന മുഖ്യമായ ആറ് അടിയന്തരങ്ങളുണ്ട്-ചോറൂണ്, ഉപനയനം, സമാവര്‍ത്തനം, വേളി, പിണ്ഡം, മാസം എന്നിവ. കേരളബ്രാഹ്മണരാണ് ആറടിയന്തരവും നടത്തുന്നത്.
അമൃതഘടിക
ഓരോനാളിലും ശുഭകാര്യങ്ങള്‍ ചെയ്യാന്‍ ഉത്തമമായ സമയം. ഓരോ നക്ഷത്രത്തിനും വിഷം, ഉഷ്ണം, അമൃതം എന്നിങ്ങനെ സമയഭേദമുണ്ട്. ചോറൂണ്, പേരുവിളി, വയമ്പുകൊടുക്കല്‍ തുടങ്ങിയ മംഗളകര്‍മ്മങ്ങള്‍ അമൃതഘടികസമയത്ത് മാത്രമേ പാടുള്ളൂ. ഓരോ നക്ഷത്രവും ശരാശരി അറുപത് നാഴികയാണ്. ഓരോനക്ഷത്രത്തിലും അഞ്ചുനാഴികയാണ് അമൃതഘടികാ സമയം. ഇത്…