Tag archives for പറയെടുപ്പ്

പറയെടുപ്പ്

ഭഗവതിക്കാവുകളിലും മറ്റും നടത്തുന്ന ഒരു വഴിപാട്. സമ്പന്ന കുടുംബങ്ങളില്‍ നിന്നും ആണ്ടുതോറും ക്ഷേത്രത്തിലേക്ക് നെല്ലും അരിയും സംഭാവനചെയ്യുന്ന ചടങ്ങാണ് പറയെടുപ്പ്. കാവുകളില്‍ നിന്ന് വെളിച്ചപ്പാടും പഠനക്കാരും വാദ്യഘോഷത്തോടുകൂടി നിശ്ചിത ഗൃഹങ്ങളില്‍ചെന്ന് നിറപറ സ്വീകരിക്കും. ഗൃഹങ്ങളില്‍ പ്രത്യേകസ്ഥലത്ത് കുരുത്തോലയും മറ്റും അലങ്കരിച്ച് വിളക്കുവെച്ച്,…
Continue Reading

ആനപ്പറ

ചിലക്ഷേത്രങ്ങളില്‍ ആനപ്പുറത്ത് തിടമ്പേറ്റി ഊരുചുറ്റി നെല്ലുംമറ്റും വഴിപാടായി സ്വീകരിക്കുന്ന ചടങ്ങ്. പറയെടുപ്പ് എന്നും പറയും. തിടമ്പ് എഴുന്നള്ളിക്കുന്നത് ശാന്തിക്കാരനായിരിക്കും. കഴകക്കാര്‍ വിളക്കുപിടിക്കും. മിക്ക ക്ഷേത്രങ്ങളിലും വര്‍ഷത്തിലൊരിക്കല്‍ ഇതുണ്ടാകും.
Continue Reading