Tag archives for പിണ്ഡം

പിണ്ഡം

മരിച്ചയാളുടെ പിണ്ഡകര്‍ത്താക്കള്‍ ചെയ്യേണ്ട പരേതക്രിയ, ഓരോ സമുദായത്തിനും ഓരോ പ്രകാരമാണ് ഇതിന്റെ ചടങ്ങുകള്‍. ബ്രാഹ്മണര്‍ പത്തുദിവസം പുറത്തുബലിയിട്ട് പതിനൊന്നാം ദിവസം പിണ്ഡകര്‍മ്മം നടത്തുന്നു. ചില സമുദായക്കാര്‍ പന്ത്രണ്ടാം ദിവസവും ചിലര്‍ പതിമൂന്നാം ദിവസവുമാണ് പിണ്ഡം നടത്തുക. ഉണക്കലരി വേവിച്ച് എള്ളും നെയ്യും…
Continue Reading

ആറടിയന്തരം

ബ്രാഹ്മണരുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ് ആറടിയന്തരം. സദ്യയോടുകൂടി നടത്തുന്ന മുഖ്യമായ ആറ് അടിയന്തരങ്ങളുണ്ട്-ചോറൂണ്, ഉപനയനം, സമാവര്‍ത്തനം, വേളി, പിണ്ഡം, മാസം എന്നിവ. കേരളബ്രാഹ്മണരാണ് ആറടിയന്തരവും നടത്തുന്നത്.
Continue Reading

അപരക്രിയ

പരേതരുടെ സദ്ഗതിക്കായി അനന്തരവന്‍മാരോ മക്കളോ നടത്തേണ്ട അനുഷ്ഠാനക്രിയകളും അടിയന്തരങ്ങളും. ഇതിന്റെ ഒരു ഭാഗമാണ് അസ്ഥി സഞ്ചയനം. ഹൈന്ദവ സമുദായക്കാരെല്ലാം മരിച്ച പുല ആചരിക്കാറുണ്ട്. പരേതനുമായുള്ള രക്തബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് ആശൗചം. പരേതാത്മാവിനെ സങ്കല്പിച്ച് ബലിയിടും. ബലി സമാപിക്കുന്ന ദിവസം അടിയന്തരവും നടത്തും. പിണ്ഡം,…
Continue Reading