(ആത്മകഥ)
ഡോ. എ.പി.ജെ. അബ്ദുല്‍ കലാം
ഡി.സി. ബുക്‌സ്

രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ആത്മകഥയാണ് അഗ്‌നിച്ചിറകുകള്‍. അരുണ്‍ തിവാരിയുടെ സഹായത്തോടെ ഡോ. അബ്ദുല്‍ കലാം ഇംഗ്ലീഷ് ഭാഷയില്‍ രചിച്ച വിങ്‌സ് ഓഫ് ഫയര്‍ എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ. 1999ല്‍ പുറത്തിറങ്ങിയ വിങ്‌സ് ഓഫ് ഫയറിന്റെ പരിഭാഷകള്‍ ഗുജറാത്തി, തെലുങ്ക്, തമിഴ്, ഒറിയ, മറാത്തി, മലയാളം മുതലായ ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ചൈനീസ്, കൊറിയന്‍ തുടങ്ങിയ വിദേശ ഭാഷകളിലും ഉണ്ടായി.തമിഴ് നാട്ടിലെ രാമേശ്വരം സ്വദേശിയും ഒരു ഇടത്തരം മുസ്ലിം കുടുംബത്തിലെ അംഗവുമായ അബ്ദുല്‍ കലാം എങ്ങനെ ഇന്ത്യന്‍ മിസൈല്‍ സാങ്കേതിക വിദ്യയുടെ അമരക്കാരനായി എന്ന് ഈ പുസ്തകം വിശദീകരിക്കുന്നു.