(നോവല്‍)
പാറപ്പുറത്ത്
ഡി.സി.ബുക്ക്‌സ്
പാറപ്പുറത്ത് എഴുതിയ നോവലാണ് അരനാഴികനേരം. 1967ല്‍ പ്രസിദ്ധീകരിച്ച ഈ കൃതി, 1968ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി.വലിയൊരു കുടുംബത്തിലെ വൃദ്ധനും അവശനുമായ കാരണവര്‍ കുഞ്ഞേനാച്ചന്റെ സ്മരണകളിലൂടെയാണ് കഥ ഏറെയും പറയുന്നത്. ബൈബിളില്‍ നിന്ന് കടംകൊണ്ട പദങ്ങളും ശൈലിയും സമൃദ്ധമായുപയോഗിക്കുന്നു.സി. പോള്‍ വര്‍ഗ്ഗീസ് Time to Die എന്ന പേരില്‍ ഈ നോവല്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി. ഇതേ പേരില്‍ ചലച്ചിത്രമാക്കിയിട്ടുമുണ്ട്. കൊട്ടാരക്കര ശ്രീധരന്‍ നായരായിരുന്നു പ്രധാനകഥാപാത്രമായ കുഞ്ഞേനാച്ചനായി വേഷമിട്ടത്. 'സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്രചെയ്യുന്നു' എന്നുതുടങ്ങുന്ന ക്രൈസ്തവ പ്രാര്‍ത്ഥനാഗാനം ജി. ദേവരാജന്റെ സംഗീതാവിഷ്‌കരണത്തില്‍ പി. ലീലയും മാധുരിയും ചേര്‍ന്നുപാടിയത് ഈ ചിത്രത്തിലാണ്.