എ.കെ.ജി
ചിന്ത പബ്ലിഷേഴ്‌സ്
    പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എ.കെ. ഗോപാലന്റെ ആത്മകഥയാണ് എന്റെ ജീവിത കഥ.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചയാളാണ് എ.കെ. ഗോപാലന്‍. 'പാവങ്ങളുടെ പടത്തലവന്‍' എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. സാധാരണക്കാരന്റെ വസന്തം വിരിയുന്നതു കാണാന്‍ ആഗ്രഹിച്ച ഗോപാലന്റെ ബാല്യം, വിദ്യാഭ്യാസം, പാര്‍ട്ടി പ്രവര്‍ത്തനം, അതിനുവേണ്ടി അനുഭവിച്ച കഷ്ടപ്പാടുകള്‍ എന്നിവ വിവരിച്ചിരിക്കുന്നു.