റോസി തോമസ്
ഡി.സി. ബുക്‌സ്
    റോസി തോമസ് ഭര്‍ത്താവായ സി.ജെ തോമസിന്റെ ഓര്‍മ്മയ്ക്കായ് എഴുതിയ പുസ്തകമാണ് 'ഇവന്‍ എന്റെ പ്രിയ സി.ജെ'. ജീവിച്ചിരിക്കുന്ന ഭാര്യ മണ്‍മറഞ്ഞുപോയ ഭര്‍ത്താവിനു നല്‍കുന്ന പ്രേമോപഹാരം എന്ന് ഗ്രന്ഥകാരി വിശേഷിപ്പിച്ചിരിക്കുന്നു. ആദ്യം മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഖണ്ഡശഃ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.മലയാളത്തിലെ മികച്ച ഓര്‍മ്മപുസ്തകങ്ങളിലൊന്നാണ്. സി.ജെ.യുടെ 'ഇവനെന്റെ പ്രിയപുത്രന്‍' എന്ന നാടകത്തിന്റെ പേരിനെ അനുസ്മരിക്കുന്നതാണ് 'ഇവന്‍ എന്റെ പ്രിയ സി.ജെ. ഇത് ചലച്ചിത്രമാക്കാന്‍ സംവിധായകന്‍ കെ.ജി. ജോര്‍ജ് ആഗ്രഹിച്ചിരുന്നു.