എഡിറ്റര്‍: ഡോ. എന്‍. സാം
കേരളത്തിന്റെ ബൗദ്ധികചരിത്രത്തില്‍ മതം, തത്ത്വചിന്ത, രാഷ്ട്രീയം, സാഹിത്യം, സമൂഹം എന്നീ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച ശ്രീശങ്കരന്‍, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, സഹോദരന്‍ അയ്യപ്പന്‍, അയ്യങ്കാളി, കെ. കേളപ്പന്‍, വൈക്കം മുഹമ്മദ്  അബ്ദുള്‍ കാദിര്‍ മൗലവി, കണ്ടത്തില്‍ വറുഗീസുമാപ്പിള, കേസരി ബാലകൃഷ്ണപിള്ള, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കുട്ടിക്കൃഷ്ണമാരാര്‍, മുണ്ടശേ്ശരി, കുറ്റിപ്പുഴ, ഇ.എം.എസ്, നിത്യചൈതന്യയതി തുടങ്ങിയ നിരവധി ചരിത്രപുരുഷന്മാരുണ്ട്. നമ്മുടെ സാമൂഹിക സാംസ്‌കാരിക-ബൗദ്ധികരംഗങ്ങളില്‍ നമ്മെ ഉദ്ബുദ്ധരാക്കുകയും നയിക്കുകയും ചെയ്ത ആ മഹാപ്രതിഭകളുടെ ബൗദ്ധികസംഭാവനകളെ പുനരവലോകനം ചെയ്യുന്ന കൃതിയാണിത്.