പ്രശസ്ത കൂടിയാട്ടം കലാകാരനായ മാണി മാധവ ചാക്യാര്‍ (1899 -1990) കൂടിയാട്ടത്തിന്റെ സമസ്ത വശങ്ങളേയും പറ്റി ശാസ്ത്രീയമായി പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥമാണ് നാട്യകല്പദ്രുമം.1975ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഈ കൃതി നേടി.ഈ ഗ്രന്ഥത്തിന്റെ അവതാരിക എഴുതിയിട്ടുള്ളത് ഡോ. കെ. കുഞ്ചുണ്ണിരാജ ആണ്.